കാൽനടയായി കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമം; മലപ്പുറത്ത് പൊലീസ് തടഞ്ഞു

Published : Apr 11, 2020, 02:48 PM IST
കാൽനടയായി കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമം; മലപ്പുറത്ത് പൊലീസ് തടഞ്ഞു

Synopsis

ആറ് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. നടന്ന് ക്ഷീണിച്ച ഇവർക്ക് പൊലീസ് വെള്ളവും ഭക്ഷണവും നൽകി മൂന്ന് പൊലീസ് വാഹനങ്ങളിലായി ഇവരെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു.

മലപ്പുറം: കാൽനടയായി കോയമ്പത്തൂരിലേക്ക് കടക്കാൻ ശ്രമിച്ച 13 തമിഴ്നാട് സ്വദേശികളെ മലപ്പുറം ജില്ലാ അതിർത്തിയിൽ പൊലീസ് തടഞ്ഞു. രാത്രി 12 ഓടെ മലപ്പുറം ജില്ലാ അതിർത്തിയിലെ കൊടുമുടിയിൽ വെച്ചാണ് ഇവരെ പൊലീസ് തടഞ്ഞത്. സേലം സ്വദേശികളാണ് ഇവർ. 

തിരൂരിനടുത്തെ വൈലത്തൂരിൽ താമസസ്ഥലത്ത് നിന്നാണ് വരുന്നതെന്നും കോയമ്പത്തൂരിലേക്ക് നടന്ന് പോവുകയാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കോയമ്പത്തൂരിലെത്തിയാൽ നാട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ഇവർ കാൽനട യാത്ര ആരംഭിച്ചത്. എന്നാൽ പൊലീസ് ഇവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. 

ആറ് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. നടന്ന് ക്ഷീണിച്ച ഇവർക്ക് പൊലീസ് വെള്ളവും ഭക്ഷണവും നൽകി മൂന്ന് പൊലീസ് വാഹനങ്ങളിലായി ഇവരെ വൈലത്തൂരിലെ താമസസ്ഥലത്ത് തിരിച്ചെത്തിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
Malayalam News live: ശബരിമല സ്വർണക്കൊള്ള - ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ വിധി ഇന്ന്