
പാലക്കാട്: ദില്ലിയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്ന് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. പാലക്കാട് എ ആർ ക്യാമ്പിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി ഇടിവള കൊണ്ട് വിദ്യാർഥികളെ മർദ്ദിച്ചു എന്ന് എസ്എഫ്ഐ ആരോപിച്ചു. പരാതി ഉയർന്നതോടെ ഉദ്യോഗസ്ഥനെ പെട്ടെന്ന് തന്നെ പ്രതിഷേധ സ്ഥലത്തുനിന്ന് മാറ്റി. മദ്യ ലഹരിയിലെത്തി മർദ്ദിച്ചു എന്ന് ആരോപിച്ച് പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷനിൽ എസ്എഫ്ഐ പരാതി നൽകി. ദില്ലിയിലേതിന് സമാനമായി കേരള പൊലീസും സമരത്തെ അടിച്ചമർത്തുകയാണെന്നും ഓപ്പറേഷൻ തൂഫാൻ നടപ്പാക്കേണ്ടത് പൊലീസ് സേനയിൽ ആണെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വിപിൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam