റിയാസ് മൗലവി വധക്കേസ് വിധി: ന്യൂസ് ചാനലിന്‍റെ യൂട്യൂബ് വാര്‍ത്തയിൽ വിദ്വേഷ കമന്റിട്ടു; പൊലീസ് കേസെടുത്തു 

Published : Mar 31, 2024, 12:56 PM ISTUpdated : Mar 31, 2024, 01:01 PM IST
റിയാസ് മൗലവി വധക്കേസ് വിധി: ന്യൂസ് ചാനലിന്‍റെ യൂട്യൂബ് വാര്‍ത്തയിൽ വിദ്വേഷ കമന്റിട്ടു; പൊലീസ് കേസെടുത്തു 

Synopsis

ന്യൂസ് ചാനലിന്‍റെ യുട്യൂബ് വാര്‍ത്തക്ക് വിദ്വേഷ കമന്‍റ് ഇട്ടയാള്‍ക്കെതിരെയാണ് കേസ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസുണ്ടാവും.

കാസർകോട് : റിയാസ് മൗലവി വധക്കേസ് വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ ആൾക്കെതിരെ കേസെടുത്തു. കാസര്‍കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ന്യൂസ് ചാനലിന്‍റെ യുട്യൂബ് വാര്‍ത്തക്ക് വിദ്വേഷ കമന്‍റ് ഇട്ടയാള്‍ക്കെതിരെയാണ് കേസ്. ഈ കമന്‍റിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസുണ്ടാവും. പ്രതികളെ തിരിച്ചറിയാന്‍ സൈബല്‍ സെല്‍ സഹായം തേടാനാണ് തീരുമാനം. 

റിയാസ് മൗലവി വധക്കേസ് പ്രതികളായ മൂന്ന് പേരെയും കോടതി ഇന്നലെ വെറുതെവിട്ടിരുന്നു. കോടതി വിധിയുടെ 
പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്വേഷ സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തി. ഇതിന്റെ ഭാഗമായാണ് വിദ്വേഷ പ്രചാരണം നടത്തിയ ആൾക്കെതിരെ കേസെടുത്തത്. 

റിയാസ് മൗലവി കൊലക്കേസ് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിക്കെതിരെ സർക്കാർ ഉടൻ അപ്പീലിന്, എജിക്ക് നിർദ്ദേശം

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്