ചെങ്ങന്നൂരില്‍ അപകടത്തിൽപ്പെട്ട കാറിൽ നിന്ന് കഞ്ചാവ് പിടികൂടി

By Web TeamFirst Published Nov 14, 2020, 3:18 PM IST
Highlights

രാവിലെ 9 മണിയോട് ആണ് അപകടം നടന്നത്. സമീപവാസികളും യാത്രക്കാരും ചേർന്ന് യുവാക്കളെ വാഹനത്തിൽ നിന്നും പുറത്തിറക്കിയപ്പോൾ നാട്ടുകാരാണ് പൊതികൾ കണ്ടത്.

ചെങ്ങന്നൂർ: ആലപ്പുഴ മുളക്കുഴ പള്ളിപ്പടിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കാറില്‍ നിന്നും എട്ടുകിലോയ്ക്ക് അടുത്ത് കഞ്ചാവ് കണ്ടെടുത്തു. 
തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക്  യുവാക്കൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അടൂർ, പഴകുളം സ്വദേശികളായ പൊൻമന കിഴക്കേതിൽ ഹബീബ് റാവുത്തർ മകൻ, ഷൈജു (ലൈജു 25), ജമാൽ മകൻ ഫൈസൽ (19) തിരുവനന്തപുരം നെടുമങ്ങാട്, പറമ്പുവാരത്ത് വീട്ടിൽ മഹേന്ദ്രൻ മകൻ മഹേഷ് (36) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നൂറനാട്, അടൂർ എന്നീ സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് ഷൈജു പത്തനംതിട്ട.

രാവിലെ 9 മണിയോട് ആണ് അപകടം നടന്നത്. സമീപവാസികളും യാത്രക്കാരും ചേർന്ന് യുവാക്കളെ വാഹനത്തിൽ നിന്നും പുറത്തിറക്കിയപ്പോൾ നാട്ടുകാരാണ് പൊതികൾ കണ്ടത്.  നിസ്സാര പരിക്കേറ്റ ഇവരെ ഓട്ടോയിൽ  ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കവെ പൊതികൾ എടുക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ  സംശയം തോന്നി അതുതടയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ചെങ്ങന്നൂർ സിഐ ജോസ് മാത്യു, എസ്ഐ എസ് വി ബിജു എന്നിവരുടെ നേതൃത്വത്തിൽ വാഹനത്തിൽ നടത്തിയ പരിശോധനയിലാണ്  എട്ടുകിലോയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്
എസ്ഐ പ്രദീപ് ലാൽ, എ എസ്ഐ അജിത് ഖാൻ, എച്ച് സി ബാലകൃഷ്ണൻ,  സിപിഒ മാരായ ശ്രീകുമാർ, അജീഷ് കരീം, അതുൽ, അനീഷ്, സിജു, സുന്ദർലാൽ, ജയേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കും. 
 

click me!