ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

Published : Jul 03, 2019, 08:01 PM IST
ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി; അയല്‍വാസി അറസ്റ്റില്‍

Synopsis

റബർ പാലെടുക്കാന്‍ തോട്ടത്തിലേക്ക് പോയ മേരി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് മാത്യു നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ നിലത്ത് വീണനിലയിൽ മേരിയെ കണ്ടെത്തുന്നത്. 

കോതമംഗലം: കോതമംഗലം വടാട്ടുപാറയിൽ ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയെ അയൽവാസി കുത്തികൊലപ്പെടുത്തി. പണ്ഡാര സിറ്റിക്ക് സമീപം മാത്യുവിന്‍റെ ഭാര്യ മേരിയാണ് ഇന്ന് രാവിലെ  കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടാപ്പിംഗ് തൊഴിലാളി കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.  .റബർ പാലെടുക്കാന്‍ തോട്ടത്തിലേക്ക് പോയ മേരി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് മാത്യു നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ നിലത്ത് വീണനിലയിൽ മേരിയെ കണ്ടെത്തുന്നത്. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു  മേരി.  

മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായതോടെ കവർച്ചാ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് തോട്ടത്തിലെ തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്  ചോദ്യം ചെയ്തത്.  മേരി ബലാത്സംഗ ശ്രമം ചെറുത്തപ്പോൾ കയ്യിലുണ്ടായ ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. മേരിയുടെ മൃതതേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം