മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ആറാമത്തെ ആളും പിടിയില്‍

Published : Dec 24, 2019, 04:29 PM IST
മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ആറാമത്തെ ആളും പിടിയില്‍

Synopsis

ഡിസംബര്‍ 17 നാണ് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴുപേര്‍ രക്ഷപ്പെട്ടത്. 

തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട ഏഴുപേരില്‍ ആറാമത്തെ ആളും പിടിയില്‍. പാലക്കാട്  ചിറ്റൂര്‍ സ്വദേശിയായ യുവാവിനെ തൃശ്ശൂര്‍ നഗരത്തില്‍ വച്ചാണ് പിടികൂടിയത്. ഇനി ഒരാള്‍ കൂടി പിടിയില്‍ ആവാനുണ്ട്. ഡിസംബര്‍ 17 നാണ് തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആറ് റിമാന്‍ഡ് പ്രതികളടക്കം ഏഴുപേര്‍ രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി സെല്ലില്‍ നിന്ന് പുറത്തിറക്കുന്നതിനിടെയായിരുന്നു രക്ഷപ്പെടല്‍.

ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്‍സുമാരെ  മുറിയില് പൂട്ടിയിട്ടതിന് പിന്നാലെ തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശാനിക്കിയായിരുന്നു ഏഴുപേരും രക്ഷപ്പെട്ടത്. പൊലീസുകാരന്‍റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന സംഘം മതില്‍ ചാടിയാണ് രക്ഷപ്പെട്ടത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടീം യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലേറുമെന്ന് പ്രഖ്യാപനം, വിഡി സതീശൻ 'പുതുയുഗ യാത്ര'ക്ക് തുടക്കം; 'വർഗീയത ആര് പറഞ്ഞാലും അത് ചോദ്യം ചെയ്യും'
സിൽവർ ലൈൻ നടക്കില്ല, ഇ ശ്രീധരന്റെ പദ്ധതിക്ക് കേന്ദ്ര പിന്തുണ, പരിഹാസത്തിന് പിന്നാലെ ഏതായാലും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി