കൊച്ചി നെട്ടൂര്‍ ഫഹദ് കൊലപാതകം; മുഖ്യപ്രതിയുടെ കാമുകി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Published : Sep 24, 2020, 04:41 PM ISTUpdated : Sep 24, 2020, 05:57 PM IST
കൊച്ചി നെട്ടൂര്‍ ഫഹദ് കൊലപാതകം; മുഖ്യപ്രതിയുടെ കാമുകി അടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Synopsis

കഴിഞ ഞായറാഴ്ചയാണ് നെട്ടൂർ സ്വദേശി ഫഹദ് ഹുസൈൻ കുത്തേറ്റ് കൊല്ലപ്പെട്ടത്. കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊലപാതകം.   

കൊച്ചി: നെട്ടൂർ ഫഹദ് വധക്കേസിൽ ഒരു യുവതിയടക്കം രണ്ടു പേരെ കൂടെ അറസ്റ്റ്‌ ചെയ്തു. മുഖ്യപ്രതി ജോമോന്‍റെ  കാമുകിയായ വടകര സ്വദേശി അനില മാത്യുവും ഒളിവിൽ പോയ പ്രതി പനങ്ങാട് സ്വദേശി എ എസ് അതുലുമാണ്  പിടിയിലായത്. ഫഹദിനെ കുത്തിയ കത്തിയും പ്രതികൾ വിൽക്കാൻ ശേഖരിച്ചുവച്ച കഞ്ചാവും അനിലയുടെ സ്കൂട്ടറിൽ നിന്ന്  നേരത്തെ കണ്ടെത്തിയിരുന്നു.

കേസിൽ ഇനിയും പിടികൂടാനുള്ള പ്രതി ശ്രുതിയുമായി കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ സംസാരിച്ചത് അനിലയുടെ ഫോണിൽ നിന്നായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികൾ അനിലയുടെ മുറിയിൽ ഒത്തുചേർന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ ഫഹദ് കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനാറായി. കഴിഞ്ഞ 12നാണ് നെട്ടൂരിൽ വച്ച് ഫഹദ് കൊല്ലപ്പെട്ടത്. കഞ്ചാവ് കടത്തുസംഘങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ കുത്തേറ്റാണ് ഫഹദ് മരിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അനധികൃത സ്വത്ത് സമ്പാദനം: ജയിൽ ഡിഐജി വിനോദ് കുമാറിന്റെ വീട്ടിൽ വിജിലൻസ് പരിശോധന, കേസെടുത്ത് അന്വേഷണം
ആകാശത്ത് വെച്ച് എൻജിൻ ഓഫായി, മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി