
കൽപ്പറ്റ : സംസ്ഥാന വ്യാപകമായി നടന്ന കോടികളുടെ സിഎസ്ആർ പാതിവില ഫണ്ട് തട്ടിപ്പിന് പൊലീസിന്റെ ഗുരുതര അനാസ്ഥയും കാരണമായി. അഴിമതി നടക്കുന്നുവെന്ന സംശയത്തിൽ 2024 ഒക്ടോബറിൽ ബത്തേരി സ്വദേശി സിറാജുദ്ദീൻ പൊലീസിൽ പരാതി നൽകിയിരുന്നു. പകുതി വിലയ്ക്ക് സാധനങ്ങൾ നൽകുന്നതിൽ അഴിമതിയുണ്ടെന്ന് സംശയിക്കുന്നുവെന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. വയനാട് എസ്പിക്കാണ് പരാതി നൽകിയിരുന്നത്.
എന്നാൽ പരാതിയിൽ ദുർബലമായ അന്വേഷണം മാത്രമാണ് നടന്നത്. ജാഗ്രതയോടെ അന്വേഷിക്കാതെ പരാതി പൊലീസ് അവസാനിപ്പിച്ചു. ഉൽപ്പന്നങ്ങൾ കിട്ടാത്ത പ്രശ്നമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം അവസാനിപ്പിച്ചത്. ഉൽപ്പന്നം ലഭിച്ചിട്ടില്ലെന്ന പരാതി എവിടെയുമില്ലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ഈ വിവരമറിയിച്ച് പരാതിക്കാരന് മറുപടിയും നൽകി. തട്ടിപ്പുകാർക്ക് ക്ലീൻചിറ്റ് നൽകിയത് വൻ അഴിമതിക്ക് വഴി വച്ചുവെന്ന് പരാതിക്കാരൻ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam