'കള്ളക്കേസെന്ന് തെളിഞ്ഞു'; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ് അവസാനിപ്പിച്ച് പൊലീസ്

Published : Sep 19, 2023, 06:02 PM ISTUpdated : Sep 19, 2023, 06:19 PM IST
'കള്ളക്കേസെന്ന് തെളിഞ്ഞു'; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖിലക്കെതിരായ കേസ് അവസാനിപ്പിച്ച് പൊലീസ്

Synopsis

അഖിലയ്ക്കെതിരെ തെളിവില്ലെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അഖിലയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ക്രൈംബ്രാഞ്ചാണ് അറിയിച്ചത്.

കൊച്ചി: മഹാരാജാസ് കോളജിലെ മാർക് ലിസ്റ്റ് കേസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിലെ അന്വേഷണം സംസ്ഥാന പൊലീസ് അവസാനിപ്പിച്ചു. അഖിലയ്ക്കെതിരെ തെളിവില്ലെന്ന് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. അഖിലയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ ക്രൈംബ്രാഞ്ചാണ് അറിയിച്ചത്. ഗൂഢാലോചനക്കുറ്റത്തിന് അഖിലയ്ക്കെതിരെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് അഖില നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നത്. മാർക്ക് ലിസ്റ്റ് വിവാദത്തിൽ ആർഷോയ്ക്കെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. ലൈവ് വാർത്ത റിപ്പോർട്ടിംഗിന്‍റെ പേരിൽ റിപ്പോർക്കെതിരെ കേസെടുത്തത് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ദേശീയ തലത്തിൽ പോലും സംസ്ഥാന പൊലീസ് നടപടി വിമർശന വിധേയമായി. പൊലീസ് നടപടിയ്ക്കെതിരെ മാധ്യ മസംഘടനകളും പൊതുസമൂഹവും രംഗത്തുവന്നിരുന്നു. കൂട്ടുപ്രതികളായിരുന്ന മഹാരാജാസ് കോളേജ് പ്രിൻസിപ്പിൽ, കെ എസ് യു നേതാക്കൾ എന്നിവർക്കെതിരായ അന്വേഷണം തുടരുമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി