ആന്തൂരിലെ വ്യവസായി സാജന്‍റെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട്

Published : Oct 19, 2020, 04:04 PM ISTUpdated : Oct 19, 2020, 04:22 PM IST
ആന്തൂരിലെ വ്യവസായി സാജന്‍റെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോര്‍ട്ട്

Synopsis

 കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പികെ ശ്യാമള  ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോർട്ട് നൽകി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്മഹത്യയിൽ ആർക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്.  തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റിനാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

 കൺവെൻഷൻ സെന്‍ററിന് അനുമതി വൈകിക്കാൻ ആന്തൂർ നഗരസഭ ചെയർപേഴ്സൺ പികെ ശ്യാമള  ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎം എഴുതി നൽകിയ റിപ്പോർട്ട് ആണ് പൊലീസ് കോടതിയിൽ കൊടുത്തതെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ്  പ്രതിപക്ഷത്തിന്‍റെ പ്രതികരണം.. 10 കോടി രൂപ മുടക്കി നിർമ്മിച്ച കൺവെൻഷൻ സെന്‍ററിന് സിപിഎം ഭരിക്കുന്ന നഗരസഭ ലൈസൻസ് നൽകാത്തതിലുള്ള മനോവിഷമത്തിലാണ്  സാജൻ പാറയിൽ ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കള്ളനെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദനം; പാലക്കാട് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്നു പേര്‍ പിടിയിൽ
പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം