
ആലപ്പുഴ: നെടുമുടിയില്‍ റിസോര്‍ട്ട് ജീവനക്കാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം തന്നെയെന്ന് പൊലീസ്. കഴുത്തില്‍ ഷോള്‍ മുറുക്കിയ പാടുണ്ടെന്നും പൊലീസ് അറിയിച്ചു.
അസം സ്വദേശിയായ ഹസീന (50 )ആണ് മരിച്ചത്. നെടുമുടി വൈശ്യംഭാഗത്താണ് സംഭവം. മുറിക്ക് പുറത്തായാണ് ഇവരുടെ മൃതദേഹം കണ്ടത്.
പല തവണ ഫോണില്‍ വിളിച്ചിട്ടും കാണാതിരുന്നതോടെ റിസോര്‍ട്ട് ഉടമ തന്നെയാണ് പോയി നോക്കിയത്. അപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടത്. യാത്ര പോകാനൊരുങ്ങിയ നിലയിലായിരുന്നു ഇവരുടെ വസ്ത്രധാരണം. മുറിക്ക് പുറത്ത് കണ്ട ബാഗുകളും ഇവര്‍ യാത്രയ്ക്കൊരുങ്ങി നില്‍ക്കവെയാണ് മരണമുണ്ടായതെന്ന് വ്യക്തമാക്കുന്നു.
മുമ്പൊരിക്കല്‍ ഭര്‍ത്താവ് കാണാൻ വന്നിട്ടുണ്ട് എന്നതല്ലാതെ ഹസീനയെ കാണാൻ റിസോര്‍ട്ടില്‍ ആരും വരാറില്ലെന്നാണ് റിസോര്‍ട്ട് ഉടമയും മകളും പറയുന്നത്. അതിനാല്‍ തന്നെ സംഭവത്തിലെ ദുരൂഹതയും ഏറെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam