അവയവങ്ങളുമായി യാത്ര; ജനങ്ങളുടെ ശ്രദ്ധയ്ക്ക്- KL07DF3177 നമ്പർ ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാം

Published : Feb 13, 2026, 07:40 PM ISTUpdated : Feb 13, 2026, 07:57 PM IST
organ donation

Synopsis

അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന് ജനങ്ങൾ ‌വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിർദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം. 

കൊച്ചി: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ്റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലൻസിന് വഴിയൊരുക്കി സഹകരിക്കാൻ നിർദേശവുമായി പൊലീസ്. അവയവങ്ങളുമായി യാത്ര ചെയ്യുന്ന KL07DF3177 നമ്പർ ആംബുലൻസിന് ജനങ്ങൾ ‌വഴിയൊരുക്കി സഹകരിക്കാനാണ് പൊലീസ് സംഘത്തിന്റെ നിർദേശം. അവയവങ്ങളുമായുള്ള യാത്ര പൊതുജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് പൊലീസ് നീക്കം. ഇടപ്പള്ളി- വൈറ്റില വഴി കുണ്ടന്നൂർ, മിനി ബൈപ്പാസ് - തൃപ്പൂണിത്തുറ- പുത്തൻകാവ്- ഏറ്റുമാനൂർ- കോട്ടയം - വെഞ്ഞാറമൂട്, കഴക്കൂട്ടം വഴി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേക്കാണ് അവയവങ്ങൾ എത്തിക്കുന്നത്. വൈകുന്നേരം ഏഴുമണിയോടെയാണ് ഇടപ്പള്ളി ആശുപത്രിയിൽ നിന്ന് ആംബുലൻസ് യാത്ര തിരിച്ചത്. വഴിയിലുടനീളം ട്രാഫിക് പൊലീസും പൊലീസും ​ഗതാ​ഗത ക്രമീകരണം നടത്തിയിട്ടുണ്ട്.

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം ആംബുലൻസിനെ അ​നു​ഗമിക്കുന്നുണ്ട്. അതേസമയം, കിംസ് ആശുപത്രിയിൽ അതിസങ്കീർണ അവയവമാറ്റ ശസ്ത്രക്രിയ വിഭാഗത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇവിടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനാണ് ആലിന്റെ കരൾ നൽകുന്നത്. കിംസിൽ എത്തിച്ച ശേഷം ആംബുലൻസ് നേരെ എസ്എടി ആശുപത്രിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ ഷെറിൻ അബ്രഹാം. 

ആലിൻ്റെ വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിയ്ക്കാണ് നൽകുന്നത്. കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്യുന്നത്. 

ഏക മകളുടെ വിയോഗത്തിലും 5 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും

10 മാസമുള്ള ഏക മകളുടെ അവയവങ്ങള്‍ എറണാകുളം അമൃത ആശുപത്രിയിൽ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണുമാണ് ദാനം ചെയ്തത്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാം ഇനി 5 പേരിലൂടെ ജീവിക്കും. ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30നാണ് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും സാരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്തു.

അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നന്ദി മോദിജി! ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസം; മെമുവിൽ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 12 ആക്കി
ഏക മകളുടെ വിയോഗത്തിലും 5 പേർക്ക് പുതു ജീവനേകി അരുണും ഷെറിനും, ആലിൻ ഷെറിന്‍റെ കരൾ സ്വീകരിക്കുന്നത് 6 മാസം പ്രായമുള്ള കുഞ്ഞ്