പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതി; അന്വേഷണം ഊർജിതമാക്കി പോലീസ്

Published : Mar 24, 2026, 06:13 AM IST
panakkad sadikali thangal

Synopsis

അധിക്ഷേപ പരാമർശം പോസ്റ്റ്‌ ചെയ്ത ഫേസ് ബുക്ക്‌ അക്കൗണ്ടിന്‍റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് മെറ്റയെ സമീപിച്ചു.

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അധിക്ഷേപ പരാമർശം പോസ്റ്റ്‌ ചെയ്ത ഫേസ് ബുക്ക്‌ അക്കൗണ്ടിന്‍റെ വിവരം തേടി മലപ്പുറം സൈബർ പോലീസ് മെറ്റയെ സമീപിച്ചു. ഈ ഫേസ് ബുക്ക്‌ അക്കൗണ്ട് ഏതു കമ്പ്യൂട്ടറിൽ നിന്നാണ് നിർമിച്ചത് എന്നതടക്കമുള്ള വിവരങ്ങളാണ് പോലീസ് ഇപ്പോൾ തേടിയിരിക്കുന്നത്. നിലവിൽ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. അതേസമയം പോസ്റ്റിൽ ഉണ്ടായിരുന്ന ഫോട്ടോ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. വ്യാജ രേഖ ചമക്കൽ, അപകീർത്തിപെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർട്ടിയുടെ അനുനയ നീക്കങ്ങൾ പാളി; അടൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താൻ പൊൻതാമരപിള്ള
യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി. കെ. ഗോവിന്ദന്‍റെ റോഡ് ഷോയിൽ പങ്കെടുത്ത് ഭാര്യ; അച്ചടക്ക നടപടിക്കൊരുങ്ങി സിപിഎം