
തിരുവനന്തപുരം: തിരുവനന്തപുരത്ത് 10 വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം. കുട്ടിയെ ലഹരി നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മാസം 14നാണ് സംഭവം ഉണ്ടായത്. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam