പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പാലക്കാട് രഞ്ജിത്ത് കൊലക്കേസിലെ മുഖ്യപ്രതി; കേസെടുത്തു

Published : Feb 20, 2026, 07:33 PM IST
kerala police

Synopsis

പാലക്കാട് രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായിരുന്ന അബ്ദുൽ സലാം കോടതി വരാന്തയിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതായി പരാതി. സാക്ഷി വിസ്താരം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം

പാലക്കാട്: കോടതി വരാന്തയിൽ ഭീഷണിപ്പെടുത്തിയെന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസ്. പാലക്കാട് രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അബ്ദുൽ സലാമിനെതിരെയാണ് പലക്കാട് ടൗൺ സൗത്ത് പൊലീസ് കേസ് എടുത്തത്. കേസിലെ എയിഡ് പ്രോസിക്യൂഷൻ സഹായിയായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് നടപടി. പാലക്കാട് ഒന്നാം അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ സാക്ഷി വിസ്‌താരം കഴിഞ്ഞ് കോടതി വരാന്തയിൽ നിന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പാലക്കാട് എലപ്പുള്ളി സ്വദേശി ആർഎസ്എസ് തേനരി മണ്ഡൽ ബൗദ്ധിക് പ്രമുഖുമായിരുന്ന രഞ്ജിത്തിനെ 2021 നവംബർ 15-ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി റോഡിലേക്ക് തെറിച്ചുവീണു, ഗുരുതര പരിക്ക്
'ആരോഗ്യമന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറി'; രൂക്ഷ വിമർശനവുമായി കെകെ ഹർഷിന