
എറണാകളം: ചോറ്റാനിക്കരയിൽ പൊലീസ് ഉദ്യാഗസ്ഥൻ ആത്മഹത്യ ചെയ്തു. സിവിൽ പൊലീസ് ഓഫീസർ ചന്ദ്രദേവാണ് തൂങ്ങി മരിച്ചത്. പുലര്‍ച്ചെ അമ്പലത്തില്‍ പോയി തിരികെ എത്തിയ ചന്ദ്രദേവിനെ മകനാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്മയുടെ മരണത്തിൽ മനോവിഷമത്തിലായിരുന്ന ചന്ദ്രദേവിന് സാമ്പത്തിക പ്രയാസങ്ങളുമുണ്ടായിരുന്നു.
ഒരു വര്‍ഷം മുമ്പാണ് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തിയത്. കഴിഞ്ഞ ദിവസം കളമശ്ശേരി എ ആര്‍ ക്യാന്പിലെ ഗ്രേഡ് എസ് ഐ അയ്യപ്പനും ആത്മഹത്യ ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു കാരണം. ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം കിട്ടിയതും മാനസിക സംഘര്‍ഷത്തിന് കാരണമായെന്ന് ബന്ധുക്കൾ അറിയിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam