തിരുവനന്തപുരത്ത് പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Published : May 06, 2022, 12:44 PM ISTUpdated : May 06, 2022, 01:00 PM IST
തിരുവനന്തപുരത്ത്  പൊലീസുകാരന്‍ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

Synopsis

കഴിഞ്ഞ ഏഴുമാസത്തിലേറെ സജി ജോലിക്ക് പോയിരുന്നില്ല. ജോലിക്ക് പോകാത്തതും മദ്യപാനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ടാക്കി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് (Trivandrum) സിവില്‍പൊലീസ് ഓഫീസറെ police (officer) ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ എസ് ജെ സജിയാണ് മരിച്ചത്. കഴിഞ്ഞ ഏഴുമാസത്തിലേറെ സജി ജോലിക്ക് പോയിരുന്നില്ല. ജോലിക്ക് പോകാത്തതും മദ്യപാനവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുമുണ്ടാക്കി. ഇതോടെ നാല് ദിവസം മുമ്പ് സജി വീട് വിട്ടിറങ്ങുകയായിരുന്നു. ജോലിയില്‍ തുടരാനാകുന്നില്ലെന്നും സാമ്പത്തിക ബാധ്യതയുണ്ടെന്നും പറയുന്ന സജിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. ഇതിനിടെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് മരണത്തിന് ഉത്തരവാദി എന്നാരോപിച്ച് സജിയുടെ അച്ഛന്‍ പരാതി നല്‍കി. 

മഞ്ജു വാര്യരുടെ പരാതി: സനല്‍കുമാറിനെതിരെ തെളിവുണ്ടെന്ന് കമ്മീഷണര്‍, 'അന്വേഷണവുമായി സഹകരിക്കുന്നില്ല'

കൊച്ചി: നടി മഞ്ജു വാര്യരുടെ (Manju Warrier) പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി സനൽകുമാർ ശശിധരനെതിരെ (Sanal Kumar Sasidharan) തെളിവുകൾ കിട്ടിയിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു. പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചു. സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽ കുമാർ ശശിധരന്‍ കൊച്ചിയിൽ എളമക്കര പൊലീസ് സ്റ്റേഷനില്‍ തുടരുകയാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാൻ പൊലീസ് തയ്യാറായെങ്കിലും ജാമ്യത്തില്‍ പോകാൻ സനൽ കുമാർ ശശിധരന്‍ വിസമ്മതിച്ചു. കോടതിയില്‍ ഹാജരാക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. സാമൂഹ്യമാധ്യമം വഴി അപമാനിക്കുകയും തന്നെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ചെയ്തെന്ന മഞ്ജു വാര്യരുടെ  പരാതിയിലാണ് പൊലീസ് സനില്‍കുമാര്‍ ശശിധരനനെതിരെ കേസെടുത്തത്. തിരുവനന്തപുരം പാറശ്ശാലയിലെ ബന്ധു വീട്ടിൽ നിന്നാണ് സനൽകുമാർ ശശിധരനെ ഇന്നലെ പൊലീസ്  കസ്റ്റഡിയിലെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് കുമാർ വിവാദം; ഒത്തുതീര്‍പ്പാക്കുമ്പോഴും സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍, മുഖ്യമന്ത്രിയെ ഉന്നമിട്ട് പ്രതിപക്ഷം
രാജിയില്ല! ഭാര്യയോട് മാപ്പ് പറഞ്ഞ് എല്ലാം ഒത്തുതീർപ്പാക്കി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു