
തിരുവനന്തപുരം: പൊലീസിന്റെ വിവിധ ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരളത്തില്‍ അങ്ങോളുമിങ്ങോളം തെരുവ് നാടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചന്ദ്രകുമാര്‍ ഇന്ന് വിരമിക്കും. നവമാധ്യമങ്ങള്‍ സജീവമാകും മുമ്പാണ് ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പൊലീസ് കലാകാരന്‍മാര്‍ കേരളം മുഴുവന്‍ നാടകം കളിച്ചത്.
പൊലീസുകാര്‍ക്കിടെയിലെ ഡ്രാമ ചന്ദ്രനാണ് ചന്ദ്രകുമാര്‍. അഭിനയം തലക്ക് പിടിച്ച പൊലീസുകാരന്‍. ജനമൈത്രി പൊലീസ് പദ്ധതി തുടങ്ങിയിപ്പോഴാണ് ബോധവത്ക്കരണ നാടകങ്ങളും തുടങ്ങുന്നത്. വാഹന അപകടങ്ങള്‍ കുറയ്ക്കാനും, സ്ത്രീ സുരക്ഷക്കും ബോധവത്ക്കരണം ആസൂത്രണം ചെയ്തപ്പോള്‍ അത് തെരുവുനാടകമാക്കാമെന്ന ആശയവും ചന്ദ്രകുമാറിന്റെതായിരുന്നു. പൊലീസുകാര്‍ തെരുവില്‍ നാടകം കളിച്ചാല്‍ എന്താകും പ്രതികരണമെന്നൊരു ആശങ്കയുണ്ടായി. പക്ഷെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പൊലീസിന്റെ ഏറ്റവും നല്ല ആശയമായിരുന്നു തെരുവു നാടകങ്ങള്‍.
പൊലീസ് കലാമേളയില്‍ മികച്ച അഭിനേതാവായതോടെയാണ് ചന്ദ്രകുമാറിനെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധയിക്കുന്നതും നാടക പ്രവര്‍ത്തനങ്ങള്‍ അനുമതി നല്‍കിയതും. നിരവധി വിഷയങ്ങളുമായി കാലങ്ങളോളും പൊലീസിന് വേണ്ടി ചന്ദ്രകുമാര്‍ തെരുവിലും അരങ്ങിലും വിവിധ കഥാപാത്രങ്ങളായി. കാലംമാറി നവമാധ്യമങ്ങളുടെ കാലമെത്തി. അപ്പോഴും പൊലീസിന്റെ നവമാധ്യ കൂട്ടായ്മയും ചന്ദ്രകുമാറിന്റെ അഭിനയം ഉപയോഗപ്പെടുത്തി. നവമാധ്യമങ്ങളിലെ പൊലീസ് വീഡിയോകളിലും ക്ലിക്കായാണ് ചന്ദ്രകുമാറിന്റെ വിരമിക്കല്‍. ഇനി പൂര്‍ണ അഭിനയ ജീവിതത്തിലേക്ക്.
വ്യവസ്ഥകള്‍ പാലിച്ചില്ല; രാജ്യത്തെ150 മെഡിക്കല്‍ കോളേജുകളുടെ അംഗീകാരം നഷ്‍ടമായേക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam