
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയെ സർക്കാർ സമ്മർദത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്ഐടിയിൽ സിപിഎം ബന്ധമുള്ള പൊലീസുകാരുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ശബരിമലയിലെ സ്വർണം ആർക്കാണ് വിറ്റതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 3 സിപിഎം നേതാക്കൾ പെട്ടു. ബാക്കിയുള്ളവർ ക്യൂവിലാണ്. ചില ആളുകളെക്കൊണ്ട് പിണറായി വർഗീയത പറയിക്കുന്നു. എല്ലാം ചെയ്യിക്കുന്നത് പിണറായി വിജയനാണ്. ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പോടെ ശിഥിലമായി എന്നും വി ഡി സതീശൻ പറഞ്ഞു. അടൂർ പ്രകാശിനെ ചോദ്യം ചെയ്യട്ടെയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു എന്നോർത്ത് പ്രതി ആകുമോയെന്നും ചോദിച്ചു. പോറ്റിക്കൊപ്പം ഫോട്ടോ എടുത്തതാണ് പ്രശ്നം എങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യട്ടെയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. നാണം കെട്ട് നിൽക്കുമ്പോൾ ബാലൻസ് ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam