ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖിന്‍റെ ദില്ലിയിലെ യാത്രയിലും ദൂരൂഹത, മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു

Published : Apr 10, 2023, 01:12 PM ISTUpdated : Apr 10, 2023, 01:35 PM IST
ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖിന്‍റെ ദില്ലിയിലെ യാത്രയിലും ദൂരൂഹത, മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു

Synopsis

കാണാതായ ദിവസം ഷാറുഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ

ദില്ലി: ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത. കാണാതായ ദിവസം ഷാറുഖ് വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് കണ്ടെത്തൽ. കേസിൽ ദില്ലിയിൽ മാത്രം മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിനെ  കാണാതായ മാർച്ച് 31 ന്  രാവിലെ ഒമ്പത് മണിയോടെ വീട്ടിൽ നിന്നും പോയെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാൽ ഷെഹീൻബാഗിൽ നിന്ന് ഒമ്പത് മണിക്ക് ഇറങ്ങിയ പ്രതി മൂന്നരമണിക്കൂറിന് ശേഷമാണ് ന്യൂ ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്നാണ് കണ്ടെത്തൽ.

യാത്രക്കായി ഇത്രയും നേരം എടുത്തതിൽ പൊലീസ് ദൂരൂഹത കാണുന്നു. ഷഹീൻബാഗിൽ നിന്ന് ഷാറൂഖ് പോയത് എവിടേക്കാണെന്നും ആരെയൊക്കെ കണ്ടുവെന്നും പരിശോധന തുടരുകയാണ്. ഈ സമയം വിളിച്ച ഫോൺ കോളുകളിലേക്കും അന്വേഷണം നീങ്ങുകയാണ്. ഇതിലെ കണ്ടെത്തൽ നിർണ്ണായകമാകുമെന്നാണ് സൂചന.

കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ മാത്രം ഇതുവരെ മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. ഷാറൂഖിന്റെ സുഹൃത്തുക്കൾ, മുൻ അധ്യാപകർ തുടങ്ങിവർ ഇതിൽ ഉൾപ്പെടും. റെയിൽവേ സ്റ്റേഷനിലെ ഷാറൂഖിന്റെ ദൃശ്യങ്ങളും ലഭിച്ചെന്നാണ് വിവരം. ദില്ലിയിൽ പ്രതിക്ക് ഒരു ബാങ്ക് അക്കൌണ്ട് മാത്രമാണുള്ളത്. ഇതിലെ  ഇടപാടുകളിലും പരിശോധന നടക്കുകയാണ്

എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം, പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു?

ഷാറൂഖ് രണ്ട് കോച്ചിന് തീയിടാൻ പദ്ധതിയിട്ടു? ബാഗ് വീണത് യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസ്; മുൻ നിലപാട് തിരുത്തി വിഡി സതീശൻ, 'സ്വര്‍ണക്കൊള്ളയിൽ ബന്ധമുള്ളതായി പറഞ്ഞിട്ടില്ല'