സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരായ പരാതിയിൽ സിപിഎം തളിപ്പറമ്പ് സെക്രട്ടറിയുടെ മൊഴിയെടുത്തു

Published : Mar 23, 2023, 01:23 PM IST
സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരായ പരാതിയിൽ സിപിഎം തളിപ്പറമ്പ് സെക്രട്ടറിയുടെ  മൊഴിയെടുത്തു

Synopsis

സന്തോഷ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് നേരത്തെ ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

കണ്ണൂ‍ർ: സ്വപ്നാ സുരേഷിനും വിജേഷ് പിള്ളക്കുമെതിരായ പരാതിയില്‍ സിപിഎം നേതാവിന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂര്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷിന്‍റെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. സ്വപ്ന മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടരിക്കും എതിരെ നടത്തിയ ആരോപണത്തില്‍ വ്യക്തമായ ഗൂഡാലോചനയുണ്ടെന്ന് സന്തോഷ് മൊഴി നല്‍കി. സന്തോഷ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് നേരത്തെ ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഗൂഡാലോചന ,വ്യാജരേഖ ചമക്കല്‍,കലാപ ശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും