Thrikkakkara : ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; ഒരാൾക്കെതിരെ കേസ്, നടപടി ജെബി മേത്തറുടെ പരാതിയിൽ

Published : May 19, 2022, 08:34 AM ISTUpdated : May 19, 2022, 10:45 AM IST
Thrikkakkara : ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചു; ഒരാൾക്കെതിരെ കേസ്, നടപടി ജെബി മേത്തറുടെ പരാതിയിൽ

Synopsis

സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനാണ് നടപടി.  വക്കം സെൻ എന്ന  എഫ്ബി അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

കൊച്ചി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനാണ് നടപടി.  വക്കം സെൻ എന്ന  എഫ്ബി അക്കൗണ്ട് ഉടമയ്ക്കെതിരെയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

ജെബി മേത്തർ എം പി ആണ് ഇതു സംബന്ധിച്ച്  പരാതി നൽകിയത്.  അക്കൗണ്ട് ഉടമ സർക്കാർ ജീവനക്കാരൻ ആണെന്ന് പരാതിയിൽ ജെബി മേത്തർ പറയുന്നു. 

കെവി തോമസിന്റെ വരവ് ആവേശമുണ്ടാക്കിയോ എന്നതിൽ സംശയം; അതൃപ്തി പരസ്യമാക്കി സെബാസ്റ്റ്യൻ പോൾ‍‍

കെ.വി.തോമസിന്‍റെ  ഇടതുമുന്നണി പ്രവേശനത്തിലുളള അതൃപ്തി പ്രകടമാക്കി മുന്‍ എംഎല്‍എയും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍ . എന്തിനു വേണ്ടി കൂറുമാറിയെന്ന് കെ.വി.തോമസ് പൊതുസമൂഹത്തോട് വിശദീകരിക്കേണ്ടി വരുമെന്ന് സെബാസ്റ്റ്യന്‍ പോള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തോമസിന്‍റെ വരവ് ജില്ലയിലെ ഇടത് അണികളില്‍ ആവേശമുണ്ടാക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കെ.വി.തോമസിന്‍റെ വരവ് ഇടത് നേതൃത്വം ആഘോഷമാക്കുന്നതിനിടെയാണ് എറണാകുളത്തെ ഇടത്പക്ഷത്തിന്‍റെ മുഖമായ സെബാസ്റ്റ്യന്‍ പോള്‍ അതൃപ്തി തുറന്നു പറയുന്നത്

1998ലെ എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച ലിനോ ജേക്കബിനെ കാലുവാരിയത് കെ.വി.തോമസാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥയില്‍ സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് തോമസിനെതിരായ സെബാസ്റ്റ്യന്‍ പോളിന്‍റെ വിമര്‍ശനം പ്രസക്തമാകുന്നത്

കെ.വി,തോമസ് ഇടത് പാളയത്തിലേക്ക് വരുമെന്നറിഞ്ഞിരുന്നെങ്കില്‍ പുസ്തകത്തിലെ തന്‍റെ വിമര്‍ശനങ്ങള്‍ ഒരു പക്ഷേ മറ്റൊരു തരത്തിലേക്ക് മാറ്റിയേനെ എന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും തൃക്കാക്കരയില്‍ ജോ ജോസഫിന്‍റെ ജയസാധ്യത ഏറുകയാണെന്ന അഭിപ്രായക്കാരനാണ് സെബാസ്റ്റ്യന്‍ പോള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ