രോ​ഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് നൽകിയത് 9 ലക്ഷം മാത്രം; അവയവക്കടത്തിന് വ്യാജരേഖ, പിന്നിൽ വൻശൃംഖലയെന്ന് പൊലീസ്

Published : May 09, 2026, 10:11 AM IST
organ trafficking

Synopsis

ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്.

കൊച്ചി: സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖയുണ്ടാക്കിയ കേസിലെ മുഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇയാൾ സംസ്ഥാനം വിട്ടതായി സൂചനയുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച മാഫിയക്ക് വിവിധ ജില്ലകളിൽ ശൃംഖലകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി അവയവക്കടത്ത് സംഘം ആവശ്യപ്പെട്ടത് 20ലക്ഷം രൂപയാണ്. എന്നാൽ ദാതാവിന് കൈമാറിയത് 9 ലക്ഷം മാത്രമാണെന്നും പൊലീസ് പറഞ്ഞു. സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചിട്ടും എറണാകുളം വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി. ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പൊലീസ്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ; 'സീനിയോറിറ്റി ബാധകമാകില്ല, പിന്തുണകൾ ഘടകമാവും'
ഒട്ടും മയം വേണ്ടെന്ന നിലപാടിൽ കെസി പക്ഷം, 99 ശതമാനവും സാധ്യത കെസിക്കെന്ന് അവകാശവാദം; സന്ദേശം രാഹുലിനെയും ഖർഗെയെയും അറിയിച്ചു