കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം:പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

Published : Jan 25, 2023, 08:20 AM IST
കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം:പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

Synopsis

സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്


കൊച്ചി : കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവത്തിൽ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്.വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ജോളി എത്തിയത് ആയുധവുമായിട്ടാണ്. സ്ഥാപനത്തിലെ ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. 

കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത് അൻപതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്.. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു

കൊച്ചിയിൽ പട്ടാപ്പകൽ രവിപുരത്തെ റെയ്സ് ട്രാവൽസ് ബ്യൂറോയിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. 

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ