'ഇതര സംസ്ഥാന തൊഴിലാളികളുടെ അടി തീർക്കാനെത്തി, പൊലീസ് ഞെട്ടിയത് കഞ്ചാവ് ശേഖരം കണ്ട്'

Published : Nov 03, 2022, 08:15 PM ISTUpdated : Nov 03, 2022, 08:17 PM IST
'ഇതര സംസ്ഥാന തൊഴിലാളികളുടെ അടി തീർക്കാനെത്തി, പൊലീസ് ഞെട്ടിയത് കഞ്ചാവ് ശേഖരം കണ്ട്'

Synopsis

ഇതര സംസ്ഥാന തൊഴിലാളികളുടെ തമ്മിലടി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം. കോട്ടയം ഈരാറ്റുപേട്ട ടൗണിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് രണ്ട് കിലോയിലേറെ കഞ്ചാവുമായി രണ്ട് തൊഴിലാളികളാണ് അറസ്റ്റിലായത്.

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികളുടെ തമ്മിലടി അന്വേഷിക്കാൻ എത്തിയ പൊലീസ് സംഘം കണ്ടെത്തിയത് വൻ കഞ്ചാവ് ശേഖരം. കോട്ടയം ഈരാറ്റുപേട്ട ടൗണിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തായിരുന്നു നാടകീയ സംഭവം. രണ്ട് കിലോ കഞ്ചാവുമായി രണ്ട് തൊഴിലാളികളാണ് അറസ്റ്റിലായത്.

പശ്ചിമ ബംഗാൾ സ്വദേശികളായ വസീം മാലിക്, അലാം ഖിർ എന്നിവരാണ് അറസ്റ്റിലായത്. ഈരാറ്റുപേട്ട ചെമ്മനച്ചാലിൽ നജീബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് വസീം മാലിക് താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് ഇവിടെ താമസം തുടങ്ങിയത്. രാവിലെ വസീമിന്റെ മുറിയിൽ എത്തിയ സുഹൃത്തായ അലാഖീർ, സാമ്പത്തിക ഇടപാടുകളെ ചൊല്ലി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. ബഹളവും വാക്കേറ്റവും വർദ്ധിച്ചതോടെ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

അന്വേഷിക്കാൻ എത്തിയ പൊലീസ് കണ്ടത് മുറിയിലെ വൻ കഞ്ചാവ് ശേഖരം. രണ്ട് പായ്ക്കറ്റുകളിൽ ആക്കി സൂക്ഷിച്ചിരുന്ന 2.27 കിലോ കഞ്ചാവാണ് കണ്ടെടുത്തത്. തമ്പാക്ക് അടക്കം മറ്റു ലഹരിപദാർത്ഥങ്ങളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിലുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാനാണ് വസീം കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. വസീമിനെ കെട്ടിട ഉടമയ്ക്ക് പരിചയപ്പെടുത്തിയ ആൾക്ക് വേണ്ടിയും പൊലീസ് അന്വേഷണം തുടങ്ങി. 

 

PREV
Read more Articles on
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'