കൊല്ലത്ത് ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

Published : May 02, 2019, 07:46 PM ISTUpdated : May 02, 2019, 08:10 PM IST
കൊല്ലത്ത് ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

Synopsis

വാഹനത്തിന്‍റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നു

കൊല്ലം: കൊല്ലപ്പെട്ട ആഗോള ഭീകരനും അല്‍ ഖ്വയ്ദ മേധാവിയുമായ ഉസാമാ ബിന്‍ലാദന്‍റെ ചിത്രം പതിച്ച കാര്‍ കൊല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് ഈ കാര്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിന്‍റെ ഉടമയെ ചോദ്യം ചെയ്തു വരികയാണ്. 

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം കേരളത്തില്‍ നിന്നും ചിലരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. സമുദ്രാതിര്‍ത്തി വഴി ലങ്കയില്‍ നിന്നും ചാവേറുകള്‍ കേരളത്തിലും എത്തിയേക്കാം എന്ന വിവരത്തെ തുടര്‍ന്ന് കനത്ത ജാഗ്രതയാണ് സുരക്ഷാ ഏജന്‍സികള്‍ പുലര്‍ത്തി പോരുന്നത്.

തീവ്രവാദ ആശയധാരകളോടും തീവ്രവാദി നേതാക്കളോടും അനുഭാവം വച്ചു പുലര്‍ത്തുന്നവരെ തിരിച്ചറിയാന്‍ സമൂഹമാധ്യമങ്ങളിലടക്കം പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ശക്തമായ നിരീക്ഷണം നടത്തി വരികയാണ്. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ്   ആഗോള തീവ്രവാദിയുടെ ചിത്രം പതിച്ച കാര്‍ കൊല്ലത്ത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതും  അത് കസ്റ്റഡിയിലെടുത്തതും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്
പാലക്കാട് കാവശേരിയിൽ പഞ്ചായത്ത് സെക്രട്ടറിക്ക് മര്‍ദനമേറ്റു; ലക്കിടിയിൽ സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തിന് മര്‍ദനത്തിൽ ഗുരുതര പരിക്ക്