കോഴിക്കോട്ടെ കൂട്ടബലാത്സംഗം; പ്രതികളുമായി തെളിവെടുപ്പ്, ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി

Published : Sep 11, 2021, 03:15 PM ISTUpdated : Sep 11, 2021, 03:57 PM IST
കോഴിക്കോട്ടെ കൂട്ടബലാത്സംഗം; പ്രതികളുമായി തെളിവെടുപ്പ്, ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി

Synopsis

ലോഡ്ജിന്റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതിൽ വിദ്യാർത്ഥിനികളും യുവതികളും വ്യാപകമായി ലോഡ്ജിലേക്ക് എത്തിയതായി കണ്ടെത്തി. സംശയാസ്പദമാണ് ഇവിടുത്തെ പ്രവർത്തനങ്ങളെന്നും പൊലീസ് പറയുന്നു. 

കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്‍ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികൾക്ക് ലോ‍ഡ്‍ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നടക്കം പീഡനം നടന്ന ലോഡ്‍ജിനെതിരെ പ്രതിഷേധം ശക്തമാണ്. ലോഡ്‍ജിന്‍റെ ലെഡ്ജർ പിടിച്ചെടുത്ത് പരിശോധിച്ചതില്‍ സംശയാസ്പദമായ രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും വ്യക്തമായി. 

ഈ സാഹചര്യത്തിലാണ് പൊലീസ് ലോഡ്‍ജ് അടച്ചുപൂട്ടിയത്. ഇന്ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധവുമുണ്ടായി. രാവിലെ യൂത്ത് കോൺഗ്രസും ലോഡ്‍ജിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. സമാന സംഭവങ്ങൾ മുൻപും ലോഡ്‍ജില്‍ നടന്നിട്ടുണ്ടെന്നും പരാതി നല്‍കിയിട്ടും അധികൃതർ കാര്യമായ നടപടിയെടുത്തില്ലെന്നുമാണ് ഉയരുന്ന ആരോപണം.

ഒളിവില്‍ കഴിയുകയായിരുന്ന ലിജാസിനെയും ഷുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് രാവിലെ പൊലീസ് പിടികൂടിയത്. ഒന്നും രണ്ടും പ്രതികളായ അജ്നാസും ഫഹദും ഇന്നലെ അറസ്റ്റിലായിരുന്നു. ഇതോടെ ഇതുവരെ കേസിൽ പ്രതിചേർത്ത നാലുപേരും അറസ്റ്റിലായി. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്. കേസില്‍ ലോ‍ഡ്ജ് നടത്തിപ്പുകാരുടെ പങ്ക് പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ചത് സ്വർണം; നിർണായക രേഖ ഏഷ്യാനെറ്റ് ന്യൂസിന്, പിടിച്ചെടുത്തത് പങ്കജ് ഭണ്ഡാരിയിൽ നിന്ന്
കൊച്ചിയിലെ പ്രശസ്‌ത ശ്വാസകോശ രോഗ വിദഗ്‌ധൻ കെ സി ജോയ് കിണറിൽ വീണ് മരിച്ചു