
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വിവാദ പരാമർശം നടത്തിയ രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. ശബരിമല ചീഫ് കോർഡിനേറ്റർ കൂടിയായ എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസാണ് കെ എം ഷാജഹാനെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പൊലീസ് സേനയ്ക്കും പങ്കുണ്ടെന്ന പ്രസ്താവന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
യൂട്യൂബ് ചാനലിലൂടെയായായിരുന്നു കെ എം ഷാജഹാൻ്റെ വിവാദ പരാമർശം. ശബരിമല സ്വർണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനൽ വഴി കെ എം ഷാജഹാന്‍ മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. ശ്രീജിത്ത് ഐപിഎസിനോടും പൊലീസ് സേനയോടും ശബരിമലയിലെ ഭക്തജനങ്ങൾക്ക് അവമതിപ്പും അവഞ്ജയും തോന്നിപ്പിക്കുന്ന തരത്തിലാണ് കെ എം ഷാജഹാന്‍റെ പ്രസ്താവനയെന്ന് എഫ്ഐആറിൽ പറയുന്നു. മതത്തിന്‍റെ അടിസ്ഥാനത്തിൽ സമുദായങ്ങൾ തമ്മിലുള്ള ശത്രുത വളർത്തി കലാപം സൃഷ്ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് പ്രസ്താവനയെന്നും എഫ്ഐആറിലുണ്ട്. സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്നുമെതിരായ സൈബർ അധിക്ഷേപ കേസില്‍ സെപ്റ്റംബറില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കേസ്.