കിളികൊല്ലൂ‍ർ മ‍ർദനം: സിസിടിവി ദൃശ്യങ്ങൾ പുറത്തുപോയതും ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും അന്വേഷിക്കാൻ പൊലീസ്

Published : Oct 23, 2022, 05:44 AM IST
കിളികൊല്ലൂ‍ർ മ‍ർദനം: സിസിടിവി ദൃശ്യങ്ങൾ പുറത്തുപോയതും ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും അന്വേഷിക്കാൻ പൊലീസ്

Synopsis

പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും

കൊല്ലം :  കിളികൊല്ലൂരിൽ സൈനികനെയും സഹോദരനേയും കള്ളക്കേസിൽ കുടുക്കി മര്‍ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു പോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ പൊലീസ്. മര്‍ദനവുമായി ബന്ധപ്പെട്ട് നടക്കുന്ന വകുപ്പ് തല അന്വേഷണത്തിൽ ഉൾപ്പെടുത്തി ഇക്കാര്യം പരിശോധിക്കാനാണ് നീക്കം. 

പൊലീസിന്റെ കസ്റ്റഡിയിലുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനോ, വിവരാവകാശ നിയമ പ്രകാരമോ മാത്രമേ ലഭിക്കു എന്നിരിക്കെ പൊലീസ് ഉദ്യോഗസ്ഥർ തന്നെ വീഡിയോ പുറത്തു വിട്ടത് അന്വേഷിക്കും. ഒപ്പം സസ്പെന്റ് ചെയ്യപ്പെട്ട എസ്.ഐ അനീഷ് വാട്സാആപ്പ് വഴി കേസുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ചതും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 

 

കിളികൊല്ലൂർ മര്‍ദനം, ന്യായീകരിക്കാന്‍ ശ്രമിച്ച് പൊലീസ്, എസ്ഐ അനീഷിന്‍റേതെന്ന് പറയുന്ന വോയിസ് ക്ലിപ്പ് പുറത്ത്

PREV
click me!

Recommended Stories

കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു
പി എം ശ്രീയിലെ ഇടപെടല്‍; ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി, 'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'