
കൊച്ചി : താര സംഘടനയിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട് നടി അൻസിബ നൽകിയ പരാതിയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രം തുടർ നടപടികൾ എടുക്കാൻ പൊലീസ്. നടി ലക്ഷ്മി പ്രിയയ്ക്കും തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ് ഐയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് അൻസിബയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് അൻസിബ നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ രേഷ്‍മയ്‍ക്കെതിരെയും നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെയുമുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു, ഭീഷണിപ്പെടുത്തിയെന്നുമാണ് അൻസിബ പരാതിയില്‍ പറയുന്നത്. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിവാദവുമായി ബന്ധപ്പെട്ട താരങ്ങളിൽ നിന്നുള്ള സംഘടനാ നേതൃത്വത്തിന്റെ വിശദീകരണം തേടൽ ജൂൺ ഒന്നിന് തുടങ്ങും. പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് തന്റെ ആവശ്യം അംഗീകരിക്കപ്പെടാത്തതിനാൽ അൻസിബ അമ്മ നേതൃത്വത്തിനു മുന്നിൽ എത്തിയേക്കില്ലെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam