കെഎസ്‍യു പ്രതിഷേധം: എറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്

Published : Dec 23, 2023, 06:07 PM ISTUpdated : Dec 23, 2023, 11:04 PM IST
കെഎസ്‍യു പ്രതിഷേധം: എറിഞ്ഞ ചീമുട്ടയുടെയും മുളകുപൊടിയുടെയും ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്

Synopsis

കെഎസ്‍യു പ്രവർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസിന്റെ പരാമർശം. 5 കെഎസ്‍യു പ്രവർത്തകരെയാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. 

തിരുവനന്തപുരം: ഡിജിപി ഓഫീസ് സമരത്തിനിടെ  കെഎസ്‍യു പ്രവർത്തകർ വലിച്ചെറിഞ്ഞ ചീമുട്ടയും മുളക് പൊടിയും എവിടെ നിന്നു വാങ്ങിയെന്ന ഉറവിടം കണ്ടെത്തണമെന്ന് പൊലീസ്. റിമാൻഡിൽ കഴിയുന്ന അഞ്ചു കെഎസ്‍യു പ്രവ‍ർത്തകരുടെ കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യം പറയുന്നത്. പ്രതിഷേധനത്തിനിടെ പൊലീസിനു നേരെയാണ് പ്രവർത്തകർ ചീമുട്ടയും മുളകുപൊടിയും വലിച്ചറിഞ്ഞത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ 26ന് പരിഗണിക്കും. സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റിലായ 19 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിലും ചൊവ്വാഴ്ച ഉത്തരവ് പറയും.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ, ഇത്തവണ നോട്ടയില്ല; ബീപ് ശബ്‍ദം ഉറപ്പാക്കണം; പ്രധാനപ്പെട്ട നിർദേശങ്ങൾ
കോടതി വിധിയിൽ നിരാശ, അദ്‌ഭുതം ഇല്ലെന്ന് ദീദി ദാമോദരൻ; സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്