നിപയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

Published : Jun 04, 2019, 07:56 PM ISTUpdated : Jun 04, 2019, 07:57 PM IST
നിപയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

Synopsis

കൊച്ചി സിറ്റി പോലീസ് ആണ്  ചെയ്ത് മൂന്ന് പേർക്കെതിരെ കേസ് എടുത്തത്. സന്തോഷ്‌ അറക്കൽ, മുസ്തഫ മുത്തു, അബു സല  എന്നിവർക്കെതിരെയാണ് കേസ്. 

കൊച്ചി: നിപ വൈറസ് രോഗ ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തിയ സംഭവത്തിൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചി സിറ്റി പോലീസ് ആണ്  മൂന്ന് പേർക്കെതിരെ  കേസ് എടുത്തത്. സന്തോഷ്‌ അറക്കൽ, മുസ്തഫ മുത്തു, അബു സല  എന്നിവർക്കെതിരെയാണ് കേസ്. 

ഇവർ ഫേസ്ബുക്ക്‌ വഴി വ്യാജ പ്രചരണം നടത്തിയെന്ന് പോലീസ് കണ്ടെത്തി. വ്യാജ പ്രചാരണങ്ങൾ നടത്തി വരുന്നവരെക്കുറിച്ചള്ള പോലീസ് അന്വേഷണം തുടരുകയാണ്. ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവരുടെ അക്കൗണ്ടുകൾ പരിശോധിക്കുന്നുണ്ടെന്നും ഇവർക്കെതിരെ കർശന നടപടി കൊച്ചി സിറ്റി പോലീസ് കമ്മിഷണർ വാർത്ത കുറിപ്പിൽ വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ