ഇഎംസിസി ഡയറക്ടറുടെ കാര്‍ ആക്രമിച്ച കേസ്; ഒരാള്‍ കസ്റ്റഡിയില്‍, ഷിജു വര്‍ഗീസിനും പങ്കുണ്ടോയെന്ന് അന്വേഷണം

Published : Apr 28, 2021, 09:20 AM ISTUpdated : Apr 28, 2021, 02:38 PM IST
ഇഎംസിസി ഡയറക്ടറുടെ കാര്‍ ആക്രമിച്ച കേസ്; ഒരാള്‍ കസ്റ്റഡിയില്‍, ഷിജു വര്‍ഗീസിനും പങ്കുണ്ടോയെന്ന് അന്വേഷണം

Synopsis

സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനം ഇഎംസിസി എംഡി ഷിജു വര്‍​ഗീസിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശിയായ ക്വട്ടേഷന്‍ സംഘാം​ഗമാണ് പിടിയിലായത്. സംഘം രക്ഷപ്പെട്ട കറുത്ത കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നാലുപേര്‍ ഉള്‍പ്പെട്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ഷിജു വര്‍​ഗീസിനും സംഭവത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി  റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി. 

 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് ചോദ്യം; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലും അതൃപ്തി ആവർത്തിച്ച് കെ കെ ശൈലജ
രാഖി വലിച്ചു പൊട്ടിച്ചതിൽ തുടങ്ങിയ പക: ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ