
വയനാട്: ബത്തേരിയിൽ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലിസിന് നേരെ മൂന്നംഗ സംഘത്തിന്‍റെ ആക്രമണം. ബത്തേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു. പൊലീസ് വാഹനത്തിന്‍റെ ചില്ലും പ്രതികൾ തകർത്തു. ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രഞ്ജു, കിരൺ ജോയി, ധനുഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam