ശബരിമലയിൽ ഭക്തരുടെ എണ്ണം പ്രതിദിനം 85,000 ആയി പരിമിതപ്പെടുത്തണമെന്ന് പൊലീസ്, ഹൈക്കോടതിയെ നിലപാടറിയിക്കും

Published : Dec 11, 2022, 02:21 PM ISTUpdated : Dec 11, 2022, 02:56 PM IST
ശബരിമലയിൽ ഭക്തരുടെ എണ്ണം  പ്രതിദിനം 85,000 ആയി പരിമിതപ്പെടുത്തണമെന്ന് പൊലീസ്, ഹൈക്കോടതിയെ നിലപാടറിയിക്കും

Synopsis

ഭക്തജന തിരക്കും വാഹന പാർക്കിംഗും ക്രമീകരിക്കാൻ പ്രതിദിന രജിസ്ട്രേഷൻ കുറയ്ക്കണമെന്ന് പൊലീസ്.മുഖ്യമന്ത്രി വിളിച്ച നാളത്തെ പ്രത്യേക യോഗം തീരുമാനമെടുത്തേക്കും

തിരുവനന്തപുരം: ശബരിമലയിൽ പ്രതിദിനം ഭക്തരുടെ എണ്ണം  85,000 ആയി പരിമിതപ്പെടുത്തമെന്ന് പൊലീസ്.1.2 ലക്ഷമാണ് നിലവിൽ ഓൺലൈൻ വഴി ദേവസ്വം ബോർഡ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്.ഇത്രയും പേർ ദിനംപ്രതി കയറിയാൽ തിരക്ക് നിയന്ത്രിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ നിലയ്ക്കലെത്തിയത് 11,000 വാഹനങ്ങളാണ്.രജിസ്ട്രേഷൻ കുറയ്ക്കണമെന്ന് പൊലീസ് ഹൈക്കോടതിയെയും അറിയിക്കും.

ഭക്തജന തിരക്കും വാഹന പാർക്കിംഗും ക്രമീകരിക്കാൻ പ്രതിദിന രജിസ്ട്രേഷൻ കുറയ്ക്കണമെന്നാണ് പൊലീസ് നിലപാട്. നാളെ ചേരുന്ന മുഖ്യമന്ത്രി വിളിച്ച പ്രത്യേക യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം പുനക്രമീകരിച്ചു.  ഇന്ന് മുതൽ രാത്രി 11.30നാകും ഹരിവരാസനം പാടി നടയടക്കുക. ഉച്ചയ്ക്ക് 1.30 വരെ ദർശന സമയം നീട്ടുന്നതിലും ഉടൻ തീരുമാനമാകും. ഇന്ന് അറുപത്തി രണ്ടായിരം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.

ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ ആകുമോ എന്ന് ഹൈക്കോടതി.  ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം. ഇക്കാര്യത്തിൽ  തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതി അറിയിച്ചു. നിലവിൽ 18 മണിക്കൂരാണ് ദർശന സമയം. മരക്കൂട്ടത്ത് ഇന്നലെ തിക്കിലും തിരക്കിലും പെട്ട്  പോലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഹൈക്കോടതിയിൽ സ്പെഷ്യൽ സിറ്റിംഗ് നടന്നത്.

അപകടത്തേക്കുറിച്ച് ദേവസ്വം സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. നിലവിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും  തിരക്ക് നിയന്ത്രിക്കാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതൽ ക്യു നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. നിലക്കലിൽ പാർക്കിംഗ് സ്ഥലത്ത്  മതിയായ ജീവനക്കാരെ നിയമിച്ച് പാർക്കിംഗ് നിയന്ത്രിക്കാൻ കോടതി കലക്ടർക്ക് നിർദ്ദേശം നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല'; അതിവേഗ റെയിൽ പാതയുമായി മെട്രോമാൻ മുന്നോട്ട്, പൊന്നാനിയിൽ ഓഫീസ് തുറന്നു
ശബരിമല സ്വർണക്കൊള്ള; വഴങ്ങാതെ പ്രതിപക്ഷം, നിയമസഭാ കവാടത്തിൽ സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ്