കേരളം അടക്കം അഞ്ചിടത്തെ നിയമസഭാ തെരഞ്ഞെടുപ്പ്; പാർട്ടികൾ എത്ര ചെലവാക്കിയെന്ന കണക്ക് പുറത്ത്, മുന്നിൽ ബിജെപി

Published : Sep 25, 2026, 08:53 AM ISTUpdated : Sep 25, 2026, 09:03 AM IST
congress bjp cpm

Synopsis

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടികളുടെ ചെലവ് കണക്കുകൾ പുറത്തുവന്നു.

ദില്ലി: അടുത്ത കാലത്ത് നടന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ എത്ര ചെലവാക്കിയെന്ന കണക്ക് പുറത്ത്. പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കാണ് പുറത്തുവന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ കണക്കെടുത്താൽ ചെലവാക്കലിൽ മുന്നിൽ ബിജെപിയാണ്. ആകെ 529.39 കോടി രൂപയാണ് അഞ്ച് സംസ്ഥാനങ്ങളിലായി ബിജെപി ചെലവഴിച്ചത്. പകുതിയോളം ചെലവഴിച്ചത് ബംഗാളിലാണ്- 287 കോടി രൂപ.

അതേസമയം കേരളത്തിൽ 105 കോടി രൂപ ചെലവഴിച്ചെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. 83 കോടി ചെലവഴിച്ചെന്ന് ബിജെപി പറയുമ്പോൾ 29 കോടി ചെലവഴിച്ചെന്നാണ് സിപിഎം നൽകിയ കണക്ക്. കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത് 249 കോടി രൂപയാണെങ്കിൽ സിപിഎം ചെലവാക്കിയത് 39 കോടിയാണ്. ബംഗാളിൽ കോണ്‍ഗ്രസ് 42 കോടി ചെലവാക്കി. സിപിഎം ചെലവഴിച്ചത് എട്ട് കോടിയാണ്. തൃണമൂൽ കോണ്‍ഗ്രസ് ഇതുവരെ കണക്ക് സമർപ്പിച്ചിട്ടില്ല.

കേരളത്തിനും ബംഗാളിനും പുറമേ അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ കണക്കാണ് പുറത്തുവന്നത്. ബിജെപി അസമിൽ 96 കോടി രൂപയും തമിഴ്നാട്ടിൽ 52 കോടി രൂപയും പുതുച്ചേരിയിൽ 12 കോടി രൂപയും ചെലവാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരംമുറി കേസ്: വനംവകുപ്പിന്റെ കുറ്റപത്രം മടക്കി ബത്തേരി കോടതി, ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നടപടി
മെസ്സിയുടെ പേരിലെ തട്ടിപ്പ്: അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാം, റിപ്പോർട്ടർ കമ്പനിക്കെതിരെ തെളിവുണ്ടെന്ന് എസ്ഐടി