പുതുപ്പള്ളിയിൽ വികസനമുരടിപ്പെന്ന് എല്‍ഡിഎഫ്,വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോൾ എന്ത് ചെയ്തെന്ന് യുഡിഎഫ്

Published : Aug 12, 2023, 01:25 PM ISTUpdated : Aug 12, 2023, 01:39 PM IST
പുതുപ്പള്ളിയിൽ  വികസനമുരടിപ്പെന്ന് എല്‍ഡിഎഫ്,വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോൾ എന്ത് ചെയ്തെന്ന്  യുഡിഎഫ്

Synopsis

അരനൂറ്റാണ്ടിന്‍റെ വികസനമുരടിപ്പ് എണ്ണിപ്പറഞ്ഞ് ഇടതുമുന്നണി മത്സരം കടുപ്പിക്കാൻ ഒരുങ്ങുമ്പോള്‍ വിലക്കയറ്റവും വിപണി ഇടപെടലിലെ പോരായ്മയും അടക്കം സർക്കാർ  വീഴ്ചകളിൽ ഊന്നിയാണ് യുഡിഎഫ് തിരിച്ചടിക്കുന്നത് 

കോട്ടയം:പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വികസനം സജീവ ചർച്ചയാക്കി മുന്നണികൾ.അരനൂറ്റാണ്ടിന്‍റെ വികസനമുരടിപ്പ് എണ്ണിപ്പറഞ്ഞ് ഇടതുമുന്നണി 
മത്സരം കടുപ്പിക്കാൻ ഒരുങ്ങുമ്പോള്‍ വിലക്കയറ്റവും വിപണി ഇടപെടലിലെ പോരായ്മയും അടക്കം സർക്കാർ  വീഴ്ചകളിൽ ഊന്നിയാണ് യുഡിഎഫ്  തിരിച്ചടിക്കുന്നത്. 
ഉമ്മൻചാണ്ടിയുടെ വ്യക്തിപ്രഭാവത്തിൽ വലിയ ആത്മവിശ്വാസം കോൺഗ്രസും യുഡിഎഫും പ്രകടിപ്പിക്കുമ്പോൾ, ഉപതെരഞ്ഞെടുപ്പ് വ്യക്തികൾ തമ്മിലല്ലെന്ന് ഓർമിപ്പിക്കുകയാണ് ഇടതുമുന്നണി. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വരെയെത്തി വികസന മുരടിപ്പ് ചർച്ചയാക്കുന്നു. സോഷ്യൽ മീഡിയയിലെ ഇടത് ഹാൻഡിലുകളിൽ നിറയുന്നതും പുതുപ്പള്ളിയുടെ വികസന മുരടിപ്പാണ്. 

ഉമ്മൻചാണ്ടിയുടെ വികസനവും കരുതലും മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ്  പ്രതിരോധം. ഒപ്പം വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുമ്പോൾ സർക്കാർ എന്ത് ചെയ്തെന്നാണ് മറുചോദ്യം.ചികിത്സാവിവാദം ഒരുവശത്തുണ്ട്. മാസപ്പടി ആരോപണത്തിൽ പരസ്പരം പ്രതിരോധത്തിലാണെങ്കിലും  തെരഞ്ഞെടുപ്പ് വേദിയിൽ രാഷ്ട്രീയ 
കടന്നാക്രമണത്തിന് യുഡിഎഫിനും എൽഡിഎഫിനും തടസമൊന്നും ഉണ്ടാകില്ല. ആരോപണ പ്രത്യാരോപണങ്ങൾ നിറയുന്ന രാഷ്ട്രീയ പോരാട്ട വേദിയായി 
കൂടി പുതുപ്പള്ളി മാറുകയാണ്. 

പുതുപ്പള്ളിയില്‍ ജയ്കിന് ഹാട്രിക് കിട്ടും, അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവും; കെമുരളീധരന്‍

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്