തടസ്സങ്ങള്‍ നീങ്ങി, പൊന്‍മുടിയിലേക്ക് പോകാം,വിനോദസഞ്ചാരികൾക്ക് നിയന്ത്രണങ്ങളോടെ ഡിസംബര്‍ തണുപ്പ് ആസ്വദിക്കാം

By Web TeamFirst Published Dec 16, 2022, 12:49 PM IST
Highlights

കനത്ത മഴയിലും മണ്ണിടിച്ചിലിലും പൊന്മുടി പാത തകര്‍ന്നതിനാല്‍ രണ്ടരമാസത്തോളമായി വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.  സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാം. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം:കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡ് തകര്‍ന്നതിനാല്‍ രണ്ടരമാസത്തോളമായി  വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന പൊന്‍മുടിയിലേക്ക് ഇന്ന് മുതല്‍ വീണ്ടും സന്ദര്‍ശന അനുമതി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊന്‍മുടി പാത തുറക്കുന്നത്.ക്രിസമസ് പുതുവത്സര അവധിക്കാലം കൂടി കണക്കിലെടുത്താണ് പൊന്‍മുടി വീണ്ടും തുറക്കുന്നത്.പൊന്മുടി പാതയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനാൽ സുരക്ഷിതമായ കരുതലിൽ വിനോദ സഞ്ചാരികൾക്ക് പൊന്മുടി സന്ദർശിക്കാവുന്നതാണ്. ഇക്കോ ടൂറിസം ഗൈഡുകളുടെയും വനം, പോലീസ് ഉദ്യോഗസ്ഥരുടെയും നിർദ്ദേശങ്ങൾ യാത്രാ വേളയിൽ കർശനമായി പാലിക്കേണ്ടതാണ്.കെഎസ്ആര്‍ടിസി പൊന്‍മുടിയിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

click me!