പൂരം കലക്കൽ: സർക്കാരിന് പുതിയ ശുപാർശ കൈമാറി ഡിജിപി, 'എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാം'

Published : Aug 26, 2025, 07:32 AM IST
MR AJITH KUMAR

Synopsis

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എം.ആർ. അജിത്തിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡിജിപിയുടെ ശുപാർശ. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലെന്നും മുൻ ഡിജിപിയുടെ റിപ്പോർട്ട് പുനഃപരിശോധിച്ചതായും ഡിജിപി പറഞ്ഞു.

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ എം. ആർ.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെൻഷൻ പോലുള്ള നടപടി ആവശ്യമില്ലന്നും ഡി ജി പി പറഞ്ഞു. മുൻ ഡി ജി പിയുടെ റിപ്പോർട്ടിൽ പുതിയ ശുപാർശ എഴുതി ചേർത്തു. അജിത്തിനെ പൊലീസിൽ നിന്ന് മാറ്റിയതിനാൽ കടുത്ത നടപടി വേണ്ട. മുൻ ഡി ജി പി യുടെ റിപ്പോർട്ട് പുനഃപരിശോധിച്ചത് സർക്കാർ ആവശ്യപ്രകാരം ആണ്. താക്കീത് നൽകി അന്വേഷണം അവസാനിപ്പിച്ചേക്കും. സർക്കാരിന് പുതിയ ശുപാർശ കൈമാറി.

പി.വിജയനെതിരായ വ്യാജമൊഴിയിൽ നടപടി വേണമെന്ന മുൻ ഡിജിപിയുടെ റിപ്പോർട്ടും മടക്കിയിരുന്നു. ഈ റിപ്പോർട്ടിൽ പുതിയ ഡിജിപി നിലപാട് അറിയിച്ചില്ല. റിപ്പോർട്ടുകൾ സർക്കാർ മടക്കിയത് ഒന്നരമാസം മുമ്പ് പൂരത്തിൽ മറുപടിനൽകിയത് രണ്ട് ആഴ്ച മുമ്പാണ്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്