കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനം: വൻ ക്രമീകരണങ്ങളുമായി തുറമുഖ വകുപ്പ്

Published : May 19, 2022, 06:23 PM IST
കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനം: വൻ ക്രമീകരണങ്ങളുമായി തുറമുഖ വകുപ്പ്

Synopsis

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസർഗോഡ് തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10  മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാനാവും

തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ പ്രവര്‍ത്തിക്കും. വി എച്ച് എഫ് ചാനല്‍ 16-ല്‍ 24 മണിക്കൂറും പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2414039, 2414863, ഇ-മെയില്‍: portofficekkd@gmail.com

പൊന്നാനി, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, അഴീക്കല്‍, കാസർഗോഡ് തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10  മുതല്‍ വൈകീട്ട് അഞ്ച് വരെ ബന്ധപ്പെടാനാവും. പൊന്നാനി- 0494 2666058, കോഴിക്കോട്- 0495 2767709, വടകര- 0496 2515414, തലശ്ശേരി- 0490 2320012, കണ്ണൂര്‍- 0497 2731866, അഴീക്കല്‍- 0497 2771413, കാസര്‍ഗോഡ്- 04994230122.

മഴക്കാല പൂർവ ശുചീകരണം: കല്ലാർ അണക്കെട്ട് തുറക്കും

ഇടുക്കി: കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ സമയങ്ങളില്‍ തുറക്കും. മഴക്കാലത്തിന് മുന്‍പായുള്ള ശുചീകരണത്തിനാണ് ഷട്ടറുകള്‍ ഉയര്‍ത്തി, വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി