അവഗണിക്കരുത്, പോസ്റ്റ് കൊവിഡ് സിൻഡ്രോം ഗുരുതരമാകാമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

Published : Nov 13, 2020, 06:18 AM ISTUpdated : Nov 13, 2020, 06:31 AM IST
അവഗണിക്കരുത്, പോസ്റ്റ് കൊവിഡ് സിൻഡ്രോം ഗുരുതരമാകാമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്

Synopsis

പോസ്റ്റ് കൊവിഡ് സിൻഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നും അവഗണിക്കരുതെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ പേർക്ക് കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ. പോസ്റ്റ് കൊവിഡ് സിൻഡ്രോം പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നും അവഗണിക്കരുതെന്നും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകുന്നു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ച് സർക്കാരും മുൻകരുതൽ ശക്തമാക്കി. 

കൊവിഡ് സ്ഥിരീകരിച്ച് ഭേദമായവർക്ക് മാത്രമല്ല പോസ്റ്റ് കൊവിഡ് സിൻഡ്രോം മുന്നറിയിപ്പുകൾ. ഒരു കൊവിഡ് പോസിറ്റിവ് രോഗിയെ കണ്ടെത്തുമ്പോൾ കുറഞ്ഞത് അഞ്ച് പേരിലെങ്കിലും നിശബ്ദമായി വന്നുപോയിരിക്കാമെന്ന് കണക്കാക്കിയാണ് കൊവിഡ് ബാധിച്ചവരേക്കാൾ കൂടുതൽ പേർക്ക് പോസ്റ്റ് കൊവിഡ് സിൻഡ്രോം സാധ്യത കൽപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ എല്ലാ വ്യാഴാഴ്ച്ചയും പ്രവർത്തിക്കുന്ന പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളാണ് സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത്. ഗുരുതരമാവുന്നർക്ക് രണ്ടാംഘട്ട മൂന്നാംഘട്ട ക്ലിനിക്കുകളും സ്പെഷ്യലിറ്റി ക്ലിനിക്കുകളും സജ്ജമാക്കുകയാണ്.  

പോസ്റ്റ് കൊവിഡ് സിൻഡ്രോം നേരിടാൻ പഞ്ചായത്ത് തലത്തിൽ എല്ലാ വ്യാഴാഴ്ച്ചകളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ കൊവിഡ് വന്നുഭേദമായവരുടെ ആരോഗ്യസ്ഥിതി മാസത്തിൽ ഒരു തവണയെങ്കിലും വിലയിരുത്തും. കൊവിഡ് ബാധിച്ചിട്ടില്ലാത്തവരും ജാഗ്രത പാലിക്കണം ഗുരുതര ലക്ഷണങ്ങളുള്ളവർക്ക് വിദഗ്ദ ചികിത്സ ഹൃദയം, ശ്വാസകോശം അടക്കം പ്രധാന അവയങ്ങളെ ഗുരുതരമായി ബാധിക്കാൻ സാധ്യത കൊവിഡ് ഭേദമായി രണ്ട് മാസത്തേക്ക് അതീവജാഗ്രത വേണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാള സിനിമയിൽ മൂർച്ചയേറിയ രാഷ്ട്രീയ വിമർശനം നടത്തിയ നടൻ, ഒരിക്കലും ആവർത്തിക്കപ്പെടാത്ത ശൈലി; നമുക്ക് ഒരേയൊരു ശ്രീനിവാസനെ ഉണ്ടായിരുന്നുള്ളൂ
ഗഡിയെ... സ്കൂൾ കലോത്സവം ദേ ഇങ്ങ് എത്തീട്ടാ! ഷെഡ്യൂൾ പുറത്ത്, മുഖ്യമന്ത്രി ഉദ്ഘാടകൻ, മോഹൻലാൽ സമാപന സമ്മേളനത്തിലെ മുഖ്യാതിഥി, തേക്കിൻകാട് പ്രധാനവേദി