
തിരുവനന്തപുരം: ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടസ്റ്റാഗിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സാധിച്ച സന്തോഷത്തിലാണ് ജര്‍മ്മന്‍ പൗരന്‍മാരായ നാലു പേര്‍. റയ്നര്‍ ഹെല്‍ബിംഗ്, യൂട്ട ഹെല്‍ബിംഗ്, എവ്ലിന്‍ കിര്‍ണ്‍, വെറോണിക്ക ഷുറാവ്ലേവ എന്നിവരാണ് കേരളത്തിലെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനൊപ്പം തിരുവനന്തപുരത്തെ ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ തിങ്കളാഴ്ച തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള തപാല്‍ വോട്ടുകള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമാകുന്നത്. ഫെബ്രുവരി 23 നാണ് ജര്‍മ്മന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്.
ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചത് എട്ടാം ക്ലാസുകാരനെ; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം