ബിന്ദുകൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

Published : Jun 09, 2020, 03:58 PM IST
ബിന്ദുകൃഷ്ണക്കെതിരെ കൊല്ലം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

Synopsis

ക്രിമിനല്‍ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവിനെ ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് പോസ്റ്ററുകള്‍. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്.

കൊല്ലം: കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണക്ക് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. കേസില്‍ അകപ്പെട്ട യൂത്ത് കോൺഗ്രസ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്.

ക്രിമിനല്‍ കേസില്‍ പ്രതിയായി റിമാന്‍റില്‍ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫൈസല്‍ കുളപ്പാടത്തിനെ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്  ബിന്ദുകൃഷ്ണ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡിസിസി ഓഫീസിന്‍റെ ഭിത്തിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്‍റ് കൂടാതെ ജില്ലയിലെ എ ഗ്രൂപ്പുകാരനായ മുതിര്‍ന്ന കോൺഗ്രസ് നേതാവിന്‍റെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 

ഒരാഴ്ച മുന്‍പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് കാരനുമായ യുവനേതാവ് കേസില്‍പ്പെട്ടത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെന്നും പോസ്റ്ററില്‍ ആരോപിക്കുന്ന. ഏറെ നാളായി കോൺഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് പോസ്റ്റര്‍ പതിപ്പിക്കലില്‍ വരെ എത്തിയത്. കേസില്‍ അകപ്പെട്ട യൂത്ത് കോൺഗ്രസ് നേതിവിനെതിരെ നടപടി എടുക്കേണ്ടത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വമാണെന്ന് ബിന്ദുകൃഷ്ണ പറയുന്നു.

സാമ്പത്തിക ഇടപാടുകളെ ചെല്ലി യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിലാണ് ഫൈസല്‍ കുളപ്പാടം ജയിലിലായത്. കേസില്‍ അകപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവിനെഎതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനെയും കണ്ടിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചന്ദ്രബോസ് വധക്കേസ്: പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ളയാൾ; മുഹമ്മദ് നിഷാമിന്‍റെ അപ്പീലിനെതിരെ സര്‍ക്കാര്‍
വെള്ളാപ്പള്ളി നടേശന് ആശ്വാസം, എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ