കാനത്തെ പുറത്താക്കണമെന്ന് പോസ്റ്റർ: സിപിഐ മൂന്ന് പേരെ പുറത്താക്കി

Web Desk   | Asianet News
Published : Feb 28, 2020, 06:44 PM IST
കാനത്തെ പുറത്താക്കണമെന്ന് പോസ്റ്റർ: സിപിഐ മൂന്ന് പേരെ പുറത്താക്കി

Synopsis

പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചു. ഇതേ തുടർന്നാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം. കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ ഈ കേസിൽ നേരത്തേ പുറത്താക്കിയിരുന്നു

ആലപ്പുഴ:  ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലും നഗരത്തിലും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.  സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ലാൽജി , എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം പ്രസിഡണ്ട് ജോമോൻ , സെക്രട്ടറി സുബീഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും  പുറത്താക്കിയത്.

പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റിക്കു സമർപ്പിച്ചു. ഇതേ തുടർന്നാണ് നടപടി. 2019 ജൂലൈ 26 നായിരുന്നു സംഭവം. കിസാൻ സഭാ നേതാവ് ഉൾപ്പെടെ മൂന്നു പേരെ ഈ കേസിൽ നേരത്തേ പുറത്താക്കിയിരുന്നു.

എറണാകുളത്തെ സിപിഐ മാർച്ചിൽ എൽദോ എംഎൽഎ അടക്കം പൊലീസ് മർദ്ദിച്ചതിനെ  കാനം രാജേന്ദ്രൻ ന്യായീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോസ്റ്റർ പതിച്ചത്. എൽദോ എംഎൽഎയ്ക്ക് അടക്കം മർദ്ദനമേറ്റതിന്റെ തൊട്ടടുത്ത ദിവസമാണ് കാനത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ
രാഹുലിനെതിരായ മൂന്നാം ബലാത്സം​ഗ കേസ് - പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ