ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു; കൊല്ലത്ത് കൊടിക്കുന്നിലിനെതിരെ പോസ്റ്ററുകൾ

By Web TeamFirst Published Aug 20, 2021, 10:33 AM IST
Highlights

പ്രസിഡന്‍റ് സ്ഥാനം കൊടിക്കുന്നിലിന് പിരിയ്ക്കാൻ തീറെഴുതാൻ ഇത് തറവാട് സ്വത്തല്ലെന്നും കോൺഗ്രസിന്‍റെ പേരിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍  എന്ത് കാര്യമെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു.

കൊല്ലം: ഡിസിസി പട്ടികയെ ചൊല്ലി താഴെത്തട്ടിൽ പ്രതിഷേധം കനക്കുന്നു. കോട്ടയത്തിന് പിന്നാലെ കൊല്ലത്തും വ്യാപക പോസ്റ്ററുകൾ. കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡന്‍റായി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ച കൊടിക്കുന്നിൽ സുരേഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് പോസ്റ്ററിലുള്ളത്.

ഡിസിസി അധ്യക്ഷ നിര്‍ണയത്തില്‍ നടത്തിയ ഇടപെടലുകളുടെ പേരിലാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കൊല്ലം നഗരത്തില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമര്‍ശനം. രാജേന്ദ്രപ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്. രാജേന്ദ്രപ്രസാദ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഡിസിസി അധ്യക്ഷനാക്കാന്‍ കൊടിക്കുന്നില്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പതിച്ചത്.

പ്രസിഡന്‍റ് സ്ഥാനം കൊടിക്കുന്നിലിന് പിരിയ്ക്കാൻ തീറെഴുതാൻ ഇത് തറവാട് സ്വത്തല്ലെന്നും കോൺഗ്രസിന്‍റെ പേരിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്‍റിനെ തീരുമാനിക്കാന്‍  എന്ത് കാര്യമെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. സിറ്റി മണിയന്‍റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട എന്നും പോസ്റ്റിറില്‍ പരിഹാസമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!