ആരോ​ഗ്യമന്ത്രിക്കെതിരായ പോസ്റ്റർ പ്രചാരണം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ, പ്രതിഷേധം

Published : Apr 09, 2023, 07:58 AM ISTUpdated : Apr 09, 2023, 12:36 PM IST
ആരോ​ഗ്യമന്ത്രിക്കെതിരായ പോസ്റ്റർ പ്രചാരണം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ, പ്രതിഷേധം

Synopsis

ഇയാൾ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകൻ ആണ്. ഈ വാഹനത്തിൽ ആണ് പള്ളികളുടെ മുന്നിൽ പോസ്റ്റർ പതിപ്പിക്കാൻ എത്തിയതെന്നു പൊലീസ്    

പത്തനംതിട്ട : വീണ ജോർജിനെതിരെ ഓർത്തഡോക്സ് പള്ളികൾക്ക് മുന്നിൽ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ അടൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി ഏബൽ ബാബുവിന്റെ കാർ ആണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകൻ ആണ്. ഈ വാഹനത്തിൽ ആണ് പള്ളികളുടെ മുന്നിൽ പോസ്റ്റർ പതിപ്പിക്കാൻ എത്തിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ആണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കാർ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പൊലീസിനെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടയാൻ ശ്രമിച്ചു. പിന്നാലെ പ്രവ‍ത്തകർ പ്രതിഷേധിച്ചു. 

Read More : ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തി? കൂടുതൽ സിമ്മുകൾ ഉപയോ​ഗിച്ചതായി പൊലീസ്, നമ്പറുകൾ സ്വിച്ച് ഓഫ്

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ