
കൊല്ലം: ചാത്തന്നൂര്‍ നിയമസഭാ സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നൽകുന്നതിൽ എതിര്‍പ്പ് ശക്തമാക്കി കോണ്‍ഗ്രസ്. രാജി ഭീഷണിയുമായി ചാത്തന്നൂര്‍ ബ്ലോക്ക കമ്മിറ്റിയിലെ നേതാക്കള്‍ രംഗത്തെത്തി. മണ്ഡലത്തിൽ സേവ് കോണ്‍ഗ്രസ് ചാത്തന്നൂരിന്‍റെ പേരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.കൈപ്പത്തി ചിഹ്ന്നത്തിൽ വോട്ട് ചെയ്യാൻ കോൺഗ്രസ് നേതൃത്വം അവസരം നൽകണമെന്ന് പോസ്റ്ററിലെ ആവശ്യം. പോസ്റ്റര്‍ പ്രതിഷേധത്തിനിടെയാണ് പഞ്ചായത്തുകളിലെ സ്ഥാനങ്ങൾ അടക്കം രാജിവെക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ അംഗങ്ങൾ ഭീഷണി മുഴക്കിയത്. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയാൽ യുഡിഎഫിലേക്ക് എത്തേണ്ട ഇടതുവിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്ന് കോൺഗ്രസ് നേതാക്കള്‍ പറയുന്നു.കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി ചാത്തന്നൂരിൽ അക്കൗണ്ട് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലത്ത് സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ചടയമംഗലത്തും ചാത്തന്നൂരും കോൺസിൽ കഴിഞ്ഞ കുറെ ദിവസമായി അതൃപ്തി തുടരുകയാണ്. ചാത്തന്നൂർ നിയമസഭാ മണ്ഡലം ഫോർവേഡ് ബ്ലോക്കിന് നൽകാനുള്ള നീക്കത്തിനെതിരെ നേതൃത്വത്തിന് പരാതി പ്രവാഹമാണ്. കോൺഗ്രസിനോ യൂത്ത് കോൺഗ്രസിനോ സീറ്റ് നൽകിയില്ലെങ്കിൽ രാജി അടക്കമുളള തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് നേരത്തെയും നേതാക്കള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. പഞ്ചായത്തില്‍ പോലും മത്സരിക്കാന്‍ ആളില്ലാത്ത പാര്‍ട്ടിക്ക് സീറ്റ് നൽകുന്നത് പരാജയം വിളിച്ചു വരുത്തുമെന്നാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ
വിമർശനം. ചടയമംഗലത്ത് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരന് സീറ്റ് നൽകാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസിലെ കലഹം. കശുവണ്ടി കേസും പിണറായി ഭക്തനെന്ന ആക്ഷേപവുമാണ് ചന്ദ്രശേഖരനെതിരെ ഒരു വിഭാഗം ഉയർത്തുന്നത്. മണ്ഡലത്തിൽ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam