ഗ്രൂപ്പ് കളി അവസാനിപ്പിക്കണം; എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശനെതിരെ പോസ്റ്ററുകൾ

Published : Aug 25, 2021, 07:38 AM ISTUpdated : Aug 25, 2021, 07:40 AM IST
ഗ്രൂപ്പ് കളി അവസാനിപ്പിക്കണം; എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശനെതിരെ പോസ്റ്ററുകൾ

Synopsis

ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികക്ക് അന്തിമ രൂപം നൽകാൻ ദില്ലിയിൽ ഇന്ന് വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ എറണാകുളത്ത് പോസ്റ്റർ. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററിലെ വാചകം. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു. യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ.

ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടികക്ക് അന്തിമ രൂപം നൽകാൻ ദില്ലിയിൽ ഇന്ന് വീണ്ടും ചർച്ച നടക്കാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കെ സി വേണുഗോപാൽ, കേരളത്തിന്റെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തും. ആഗസ്റ്റ് 13 ന് ഹൈക്കമാന്റിന് കൈമാറിയ പട്ടികക്കെതിരെ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും ചർച്ച നടക്കുന്നത്. എല്ലാവരുമായും കൂടിയാലോചന നടത്തി തീരുമാനം എടുക്കണമെന്നാണ് സോണിയാഗാന്ധി നൽകിയിരിക്കുന്ന നിർദേശം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ അപ്രതീക്ഷിത വഴിത്തിരിവ്; നിര്‍ണായകമായത് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തൽ
'രാഹുലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയം, സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള തന്ത്രം': വി ഡി സതീശൻ