
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ ഒരാൾ പിടിയിലായി. സുധീഷിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന രഞ്ജിത്താണ് പിടിയിലായത്. പ്രതികളെ സഹായിച്ചവരും കസ്റ്റഡിയിലുണ്ട്. അതേസമയം കൊല്ലപ്പെട്ട സുധീഷിന്റെ പോസ്റ്റമോർട്ടം ഇന്ന് നടക്കും.
ശരീരം മുഴുവൻ വെട്ടേറ്റ സുധീഷ് ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരിച്ചിരുന്നു. ആക്രമിച്ചവർക്കായി സംസ്ഥാന വ്യാപകമായാണ് തെരച്ചിൽ നടത്തുന്നത്. ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലുള്ള വധശ്രമക്കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.
സുധീഷിനെ ബന്ധുവീട്ടിൽ കയറി വെട്ടിയ പ്രതികൾ പകതീരാതെ വെട്ടിയെടുത്ത കാൽ റോഡിലെറിഞ്ഞശേഷമാണ് രക്ഷപ്പെട്ടത്. ഗുണ്ടാപകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. മംഗലപുരം സ്വദേശി രാജേഷിനെയും സംഘത്തെയുമാണ് പൊലീസ് തിരയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam