
തൃശ്ശൂർ: ഇടപ്പള്ളി - മണ്ണൂത്തി ദേശീയ പാതയിൽ അശാസ്ത്രീയ കുഴിയടയ്ക്കൽ തുടരുന്നു. ദേശീയപാതയിൽ നാൽപ്പത് ഇടങ്ങളിൽ ശരിയായ രീതിയിൽ കുഴിയടയ്ക്കൽ നടന്നില്ലെന്നാണ് ഇന്നലെ ജില്ലാ ഭരണകൂടം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഇവിടെയെല്ലാം വീണ്ടും കുഴിയടയ്ക്കാൻ ദേശീയപാതാ അതോറിറ്റി കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചറിന് നിർദേശം നൽകിയിട്ടുണ്ട്. ദേശീയപാതയിൽ ചാലക്കുടിക്ക് സമീപം ഡിവൈനിലും കുഴിയടക്കൽ പ്രഹസനം അരങ്ങേറിയിട്ടുണ്ട്. ഈ ഭാഗത്ത് പകുതിയിലേറെ കുഴികളും അടച്ചിട്ടില്ലെന്ന് നാട്ടുകാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാതി കുഴികളിലും ടാർ ഒഴിച്ചു പോകുകയാണ് കരാർ കമ്പനി ചെയ്തത്.
മണ്ണുത്തി - ഇടപ്പള്ളി ദേശീയ പാതയിൽ കരാർ കമ്പനിയുടെ കുഴി അടക്കൽ രണ്ടാം ദിവസവും തുടരുകയാണ്. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാതെ കുഴി അടയ്ക്കുന്നത് അശാസാത്രീയമാണെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ദേശീയ പാതയിലെ അറ്റകുറ്റപ്പണി നേരിട്ടെത്തി പരിശോധിച്ച തൃശ്ശൂർ കളക്ടർ ഹരിത വി കുമാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
കുഴി അടക്കൽ ഇന്ന് കൊണ്ട് പൂർത്തിയാക്കാനാണ് കരാർ കമ്പനിക്ക് ദേശീയ പാത അതോറിറ്റി നൽകിയിരിക്കുന്ന നിർദേശം . ഇന്നലെ രാത്രിമുതല്‍ പണിയാരംഭിച്ചു. കോള്‍ഡ് മിക്സ് ടാറിങ്. 20 കിലോ ബാഗുകളില്‍ ടാറെത്തിച്ച് കുഴികളില്‍ തട്ടി. റോഡ് റോളറിന് പകരം നിരത്താനുപയോഗിച്ചത് ഇടിക്കട്ടി. അശാസ്ത്രീയ കുഴിയടയ്ക്കലെന്ന ആരോപണമുയര്‍ന്നതോടെയാണ് എറണാകുളം, തൃശൂര്‍ കളക്ടര്‍മാരോട് നിരത്തിലിറങ്ങി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. പിഡബ്ലിയുഡി എഞ്ചിനിയര്‍മാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ അശാസ്ത്രീയത ബോധ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam